പി.സി. ജോര്‍ജിനെ തേടി കൊച്ചി പോലീസ് വീട്ടിലെത്തി, കണ്ടുകിട്ടിയില്ല

പൂഞ്ഞാര്‍ | പാലാരിവട്ടത്തെ വിദ്വേഷ പ്രസംഗത്തില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനു പിന്നാലെ മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിനെ തേടി പൂഞ്ഞാറില്‍ പോലീസെത്തി. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈരാറ്റുപേട്ടയിലെ വീട്ടിലും ബന്ധുവീടുകളിലുമെത്തി പി.സി. ജോര്‍ജിനെ അന്വേഷിച്ചത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റിന് വഴിയൊരുങ്ങുമെന്ന സൂചനയുള്ളതിനാല്‍ പി.സി ജോര്‍ജ് വീട്ടില്‍ നിന്നും മാറി നിന്നിരുന്നു. അദ്ദേഹം രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് പോയെന്നാണ് ലഭിക്കുന്ന വിവരം. മണിക്കൂറുകള്‍ പോലീസ് വീട്ടില്‍ ക്യാമ്പ് ചെയ്തു. തിരുവനന്തപുരം ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പി.സി. ജോര്‍ജ്് ജാമ്യത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here