ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തു, നാളെയും തുടരും, ബിഷപ്പിനെ കരിങ്കൊടി കാട്ടി എ.ഐ.വൈ.എഫ്.

0

തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ് ഫ്രാങ്കോയെ ആദ്യദിനം ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ അടുത്ത ദിവസം തുടരും. താന്‍ നിരപരാധിയാണെന്ന് ബിഷപ്പ് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.

വ്യാഴാഴ്ച 11 മണിക്കു വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ബിഷപ്പ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് കോട്ടയം എസ്.പി. ഹരിശങ്കര്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലിനുശേഷം പുറത്തുവന്ന ബിഷപ്പിനെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here