നിലമ്പൂര്‍ വനത്തില്‍ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

0

നിലമ്പൂര്‍: വനത്തില്‍ തണ്ടര്‍ ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ആന്ധ്രാ സ്വദേശി ദേവരാജ്, അജിതയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നിലമ്പൂര്‍ പടുക്ക ഫോറസ്റ്റ് സ്‌റ്റേഷന് മൂന്ന് കിലോമീറ്ററിന് ഉള്ളിലായാണ് ആക്രമണം നടന്നത്. ഇന്ന് ഉച്ചയ്ക്ക്12 മണിയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്.

20 വര്‍ഷത്തിലേറെയായി പൊലീസ് അന്വേഷിക്കുന്ന മാവോയിസ്റ്റ് ഉന്നത നേതാവ് ആന്ധ്ര സ്വദേശി കുപ്പു എന്ന ദേവരാജ്, കാവേരി എന്ന അജിത എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഘത്തിലെ പ്രധാനികളിലൊരാളും നാടുകാണി ദളത്തിന്റെ നേതാവുമായ വയനാട് സ്വദേശി സോമനാണ് പരിക്കേറ്റതെന്നും ഊഹാപോഹങ്ങളുണ്ട്. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ വര്‍ഷങ്ങളായി മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടെങ്കിലും നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഉണ്ടായി കൊല്ലപ്പെടുന്നത് ആദ്യമാണ്. ഈ മേഖലയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടാഴ്ചയിലേറെയായി തണ്ടര്‍ ബോള്‍ട്ടും കേരള പൊലീസും നിലമ്പൂര്‍ സൌത്ത് ഡിവിഷനിലെ കരുളായി വനമേഖലയില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here