പി.കെ. ശശിക്കെതിരെ കേസ് എടുക്കില്ലെന്ന് പോലീസ്

0

പാലക്കാട്: പീഡന പരാതിയില്‍ പി.കെ.ശശി എം.എല്‍.എക്കെതിരെ കേസെടുക്കല്ലെന്ന് പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതി നല്‍കാന്‍ തയാറായിട്ടില്ല. നേരിട്ട് കണ്ടിട്ടും പരാതിയുള്ളതായി പെണ്‍കുട്ടി പറഞ്ഞിട്ടില്ലെന്നും പോലീസ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കി.

പീഡന ആരോപണത്തില്‍ പൊതുപ്രവര്‍ത്തകരില്‍നിന്ന് ഡി.ജി.പിക്കു പരാതി ലഭിച്ചപ്പോള്‍ തന്നെ പാലക്കാട് എസ്.പിക്ക് കൈമാറിയിരുന്നു. ഷൊര്‍ണൂര്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി പെണ്‍കുട്ടിയുടെ മൊഴി എടുക്കാന്‍ പോലീസ് പോയപ്പോള്‍ ഇത്തരത്തിലൊരു പരാതി ഇല്ലെന്നാണ് പെണ്‍കുട്ടി നിലപാട് സ്വീകരിച്ചതെന്ന് പോലീസ് പറയുന്നു. ഡിവൈ.എസ്.പിയുടെ ഈ റിപ്പോര്‍ട്ടാണ് എസ്.പി. ഡി.ജി.പിക്കു കൈമാറിയിട്ടുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here