കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളി ഉള്‍പ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി വെള്ളിയാഴ്ച വൈകുന്നേരം വരെ നീട്ടി. പ്രതികളുടെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.

പ്രജികുമാറുമായി സംസാരിക്കാന്‍ ഭാര്യയ്ക്ക് കോടതി 10 മിനിട്ട് സമയം അനുവദിച്ചു. ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതികളെ ഇന്ന് താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയിരുന്നു. തെളിവെടുപ്പ് കോയമ്പത്തൂരിലേക്ക് നീളുകയാണെന്നും അവിടെ നിന്നാണ് സയനൈഡ് തരപ്പെടുത്തിയിട്ടുള്ളതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here