വൃദ്ധമാതാവിനെ മര്‍ദിച്ച മകൾക്കും ഭർത്താവിനുമെതിരെ കേസ്​

0
2

daughter-assulting-motherപയ്യന്നൂര്‍: വൃദ്ധമാതാവിനെ മര്‍ദിച്ച മകൾക്കും ഭർത്താവിനുമെതിരെ കേസ്. പയ്യന്നൂര്‍ മാവിച്ചേരിയിലെ കെ.വി. കാര്‍ത്യായനിയെ(75) മർദിച്ചതിനാണ് മകൾ ചന്ദ്രമതിക്കും ഭർത്താവ് രവിക്കുമെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തത്. ഗാർഹിക പീഡന നിയമപ്രകാരണമാണ് കേസെടുത്തത്. ചന്ദ്രമതി വീട്ടില്‍വെച്ച് ക്രൂരമായി മര്‍ദിക്കുന്നത് കണ്ടുവെന്ന് കാണിച്ച് കാര്‍ത്യായനിയുടെ മകനും ചന്ദ്രമതിയുടെ സഹോദരനുമായ കെ.വി. വേണുഗോപാലനാണ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കൈകൊണ്ടും ചൂലുകൊണ്ടും അമ്മയെ ചന്ദ്രമതി  മര്‍ദിക്കുന്നതും അസഭ്യം പറഞ്ഞ് തള്ളിപ്പുറത്താക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങള്‍ സഹിതമാണ് മകന്‍ പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here