കൊച്ചി: കോണ്‍ഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയ നടന്‍ ജോജു ജോര്‍ജിനെതിരെ മരട് പോലീസ് കേസ് എടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്‍ ഡി.സി.പിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. സംഭവ ദിവസം തന്നെ ജോജുവിനെതിരെ ജി.എല്‍. പെറ്റി കേസ് എടുത്തിരുന്നെങ്കിലും ജോജു പിഴ അടച്ചിരുന്നില്ല. കോടതിയിലും അടച്ചില്ലെങ്കില്‍ മറ്റു നടപടികള്‍ ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here