ചെന്നൈ: പട്ടാപകല്‍ പോലീസ് വളഞ്ഞിട്ടു തല്ലിയ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എസ്.എസ്.ഐയായ പെരിയസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം ഏതാപൂരിനു സമീപത്തെ ചെക്‌പോസ്റ്റില്‍വച്ചാണ് മുരുകേശനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. സേലത്ത് മദ്യക്കടകള്‍ തുറന്നിട്ടില്ലായിരുന്നു. സമീപ ജില്ലയായ കല്ലക്കുറിച്ചിയില്‍ നിന്നു മദ്യം വാങ്ങി മടങ്ങുന്നതിനിടെയാണ് മുരുകേശനെ പോലീസ് തടഞ്ഞത്.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മുരുകേശനെ കൂടെയുണ്ടായിരുന്ന സുഹൃത്തുകള്‍ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് സേലത്തെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here