ഹനാനെ അപമാനിച്ചവര്‍ക്കെതിരെ നടപടി, ആദ്യം ലൈവിലെത്തിയ നൂറുദ്ദീനെതിരെ കേസെടുത്തു

0

കൊച്ചി: ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി. സൈബര്‍ ആക്രമണത്തിന് തുടക്കം കുറിച്ച് ഫേസ്ബുക്കില്‍ ലൈവിലെത്തിയ വയനാട് സ്വദേശി നൂറുദീന്‍ ഷെയ്ഖിനെതിരെ കേസെടുത്തു.

പാലാരിവട്ടം പോലീസാണ് കേസെടുത്തത്. ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷനും സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മിഷനും സംസ്ഥാന ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here