പിന്നണി ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

0
2

കൊല്ലം : മലയാളത്തിലെ പ്രശസ്ത പിന്നണി ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ശനിയാഴ്ച രാത്രി 11.30ഓടെ കൊല്ലം ഉമയനല്ലൂരില്‍ ദേശീയപാതയില്‍ വെച്ചാണ് ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാഫുദ്ദീനെ(42)യാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. ഗാനമേള കഴിഞ്ഞ് മടങ്ങുന്നതിനിടെ ഗായികയും ട്രൂപ്പിലെ മറ്റു അംഗങ്ങളും ഉമയനല്ലൂരില്‍ ചായ കുടിക്കാനിറങ്ങിയിരുന്നു. ഈ സമയമാണ് മനാഫുദ്ദീന്‍ ഗായികയെ കടന്നുപിടിക്കാനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here