പിണറായിയിലെ ദുരൂഹ മരണങ്ങള്‍: മരിച്ച കുട്ടികളുടെ അമ്മ സൗമ്യ കസ്റ്റഡിയില്‍

0

കണ്ണൂര്‍: പിണറായിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ നാലു മാസത്തിനിടെ മരിച്ച സംഭവത്തില്‍ ദുരൂഹത. മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന സൂചനയെ തുടര്‍ന്ന് കുടുംബത്തിലെ അവശേഷിച്ച അംഗം സൗമ്യയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
തലശേരി സഹകരണ ആശുപത്രയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ ആശുപത്രിയില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അലുമിനിയം ഫോസ്‌ഫേഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആന്തരികാവയവ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സൗമ്യയുടെ രണ്ട് മക്കളും അച്ഛനും അമ്മയും ആണ് മരിച്ചത്. എലിവിഷമാണ് മരണത്തിനിടയാക്കിയതെന്നാണ് നിഗമനം. കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, (76), ഭാര്യ കമല (65), പേരക്കുട്ടികളായ ഐശ്വര്യ (എട്ട്), കീര്‍ത്തന (ഒന്നര) എന്നിവരാണ് മരിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here