ഫോണ്‍ കെണി: മുന്‍മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കി

0
5

തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ മുന്‍മന്ത്രി എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തന്‍. പരാതിയില്ലെന്ന ചാനല്‍ പ്രവര്‍ത്തകയുടെ നിലപാട് അംഗീകരിച്ച്, തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന സ്വകാര്യ ഹര്‍ജി കോടതി തള്ളി. രാവിലെ കേസ് പരിഗണിച്ചപ്പോഴാണ് പരാതിക്കാരി പേടിച്ചാണ് മൊഴി മാറ്റുന്നതെന്നുകാട്ടി മഹാലക്ഷ്മി സ്വകാര്യ ഹര്‍ജി ഫയല്‍ ചെയ്തത്. എന്നാല്‍, ഹര്‍ജിക്കാരിയുടെ വിലാസം വ്യാജമാണെന്ന് പിന്നീട് വെളിപ്പെടുത്തലുണ്ടായി.

കോടതിയും ജുഡീഷ്യല്‍ കമ്മിഷനും തന്നെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെന്ന് എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. മന്ത്രി സ്ഥാനത്തേക്കു വരുമോയെന്നതു സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here