ജയിലിരുന്ന് ഓപ്പറേഷന്‍, കൊടി സുനിയെ ചോദ്യം ചെയ്യാന്‍ അനുമതി

0

കോഴിക്കോട്: ഫോണ്‍ വിളി മാത്രമല്ല, ജയിലില്‍ നിന്ന് ആസൂത്രണവും… വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിരുന്ന കവര്‍ച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്ന സംശയം. കോഴിക്കോട് കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്നു കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ജയിലില്‍ കൊടി സുനിയെ ചോദ്യം ചെയ്യാന്‍ പോലീസിന് അനുമതി. ടി.പി. ചന്ദ്രശേഖരന്‍ വധകേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന കൊടി സുനിയെ ചോദ്യം ചെയ്യാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(5) കോടതിയാണ് അനുമതി നല്‍കിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കോഴിക്കോട് പോലീസും സമാന്തമായി അന്വേഷണം നടത്തുന്ന കേസിലാണ് വഴിത്തിരിവ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here