പി.സി. ജോര്‍ജിനെ ജയിലില്‍ അടച്ചു, ജാമ്യാപേക്ഷ ഹൈക്കോടതിയില്‍

തിരുവനന്തപുരം | വിദ്വേഷ പ്രസംഗക്കേസില്‍ പി.സി. ജോര്‍ജിനെ ജയിലില്‍ അടച്ചു. ബുധനാഴ്ച വൈകുന്നേരം എറണാകുളത്തുവച്ചു അറസ്റ്റു ചെയ്ത പി.സി. ജോര്‍ജിനെ വ്യാഴാഴ്ച രാവിലെ വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പോലീസിന്റെ കസ്റ്റഡി അപേക്ഷയും ജോര്‍ജിന്റെ ജാമ്യ ആവശ്യവും നിരാകരിച്ചാണ് കോടതിയുടെ ജുഡീഷ്യല്‍ റിമാര്‍ഡ് തീരുമാനം.

ജനറല്‍ ആശുപത്രിയില്‍ കോവിഡ് പരിശോധനയടക്കം പൂര്‍ത്തിയാക്കി, പൂജപ്പുര ജില്ലാ ജയിലിലേക്കു പി.സിയെ മാറ്റി. പുറത്തുനിന്നാല്‍ പ്രതി കുറ്റം ആവര്‍ത്തിക്കുമെന്ന പ്രോസിക്യൂഷന്‍ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തത്. പോലീസിന്റെ അപേക്ഷയില്‍ കഴിഞ്ഞ ദിവസമാണ് ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്. ഫോര്‍ട്ട് പോലീസിനു കൈമാറുന്നതിനു മുന്നേ കൊച്ചി പോലീസും ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

ജാമ്യം തേടി പി.സി. ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്നു കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരും.

LEAVE A REPLY

Please enter your comment!
Please enter your name here