പി.സി. ജോര്‍ജ് തോക്കെടുത്തു, പോലീസ് കേസെടുത്തു

0

മുണ്ടക്കയം: കൈയേറ്റക്കാരെ സംരക്ഷിക്കാനെത്തിയ പി സി ജോര്‍ജ് എംഎല്‍എ തോട്ടം തൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. സംഭവത്തില്‍ പി.സി ജോര്‍ജ്ജ് എം.എല്‍.എയ്‌ക്കെതിരേ പൊലിസ് കേസെടുത്തു. തൊഴിലാളികളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി.

ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് തൊഴിലാളികളും കയ്യേറ്റക്കാരുമായി വാക്കേറ്റം ഉണ്ടായി. ഇതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ എം.എല്‍.എ തൊഴിലാളികളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. കോട്ടയം ജില്ലയിലെ വെള്ളനാടി ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍ എസ്റ്റേറ്റില്‍ വ്യാഴാഴ്ച പകല്‍ 11.30നാണ് സംഭവം. എസ്റ്റേറ്റിനോട് ചേര്‍ന്ന ആറ്റുതീരത്ത് താമസിക്കുന്ന പത്മജന്‍, ജയമോന്‍ എന്നിവരുടെ വീടുകളിലേക്ക് റോഡ് നിര്‍മിക്കാനായി എസ്റ്റേറ്റ്സ്ഥലം കൈയേറിയിരുന്നു. എസ്റ്റേറ്റ് ഉടമ പൊലീസില്‍ പരാതിപ്പെട്ടതോടെ റോഡ് അടച്ചു. കൈയേറ്റത്തിനെതിരെ തൊഴിലാളികള്‍ ഒന്നടങ്കം പ്രതിഷേധമുയര്‍ത്തി. പ്രശ്നം പറഞ്ഞുതീര്‍ക്കാനെന്ന പേരിലാണ് ജോര്‍ജ് എത്തിയത്. എന്നാല്‍, കൈയേറ്റക്കാര്‍ക്കൊപ്പംചേര്‍ന്ന് അവിടെ ഉണ്ടായിരുന്ന സംയുക്ത ട്രേഡ് യൂണിയന്‍ തൊഴിലാളികളോട് എംഎല്‍എ തട്ടിക്കയറി. കൈയേറ്റം അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു തൊഴിലാളികള്‍. പ്രകോപിതനായ ജോര്‍ജ് അരയില്‍ നിന്ന് കൈത്തോക്കെടുത്ത് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടി ആക്രോശിച്ചുവെന്നാണ് തൊഴിലാളികളുടെ ഭാഷ്യം.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here