പയ്യന്നൂര്‍ കൊലപാതകം: മുഖ്യപ്രതി റെനീഷടക്കം മൂന്നുപേര്‍ പിടിയില്‍

0
4

കണ്ണൂര്‍: പയ്യന്നൂരില്‍  ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി റെനീഷടക്കം മൂന്നുപേര്‍ പിടിയില്‍. ഇവരെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്യുന്നു.   പിടിയിലായവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ വലയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. കൊലപാതകം നടത്തിയ അക്രമി സംഘത്തെ കഴിഞ്ഞദിവസം തന്നെ തിരിച്ചറിഞ്ഞിരുന്നു. അക്രമിസംഘത്തില്‍ ഏഴു പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ നേരത്തെ പിടിയിലായിരുന്നു.

മുന്‍പ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധനരാജുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് റിനീഷ്. ധനരാജ് വധിക്കപ്പെട്ടതിന്റെ പ്രതികാരമായാണ് ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ സഞ്ചരിച്ചിച്ച ഇന്നോവ കാറിന്റെ ഉടമയെയായ രാമന്തളി സ്വദേശി ബിനോയിയെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിനോയിയുടെ ഇന്നോവാ കാറാണ് സംഘം കൊലപാതകത്തിനായി ഉപയോഗിച്ചത്. അക്രമി സംഘവുമായി ബന്ധമുള്ള ജിജേഷാണ് ഇടനിലക്കാരന്‍ മുഖേന കാര്‍ വാടകയ്‌ക്കെടുത്തത്. ഇയാളും അക്രമി സംഘത്തിലെ ഒരാളുമാണ് നേരത്തെ പോലീസ് കസ്റ്റഡിയിലിയാത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്, ജില്ലയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ സംഘര്‍ഷങ്ങള്‍ നടന്ന പ്രദേശങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here