ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റിൽ‍

0
4

കണ്ണൂർ: പയ്യന്നൂര്‍ രാമന്തളിയില്‍ ആർ.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റിൽ‍. ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷറര്‍ കെ. അനൂപാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇന്നലെ രാത്രി 11 മണിക്ക് പയ്യന്നൂര്‍ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അനൂപിനെ പൊലീസ് പിടികൂടിയത്.

ഇന്നോവ കാറിലെത്തിയ അനുപടക്കമുള്ള ഏഴുപേരാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇനി കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here