കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി; നാളെ സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ കോളജുകളും അടച്ചിടും

0
5

തിരുവനന്തപുരം: പാമ്പാടി നെഹ്രു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസ് റിമാൻഡിൽ തുടരും. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി . മൂന്നാം പ്രതി നിയമോപദേശക സുചിത്രക്ക് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് വടക്കാഞ്ചേരി കോടതി ജാമ്യം അനുവദിച്ചത് . ലക്കിടിയിൽ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലാണ് കൃഷ്ണദാസിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

അതേസമയം, വിദ്യാഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു കോളജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ കോളജുകളും അടച്ചിടും. സാശ്രയ കോളജ് മാനേജ്‌മെന്റ് കര്‍സോഷ്യമാണ് സമരം പ്രഖ്യാപിച്ചത്.  എന്‍ജിനീയറിങ്, മെഡിക്കല്‍ കോളേജുകള്‍ അടക്കം എല്ലാ കോളേജുകളും നാളെ അടച്ചിടും.

LEAVE A REPLY

Please enter your comment!
Please enter your name here