ജിഷ്ണു കേസില്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തു

0

തൃശൂര്‍: ജിഷ്ണു കേസില്‍ നെഹ്‌റു ഗ്രൂപ്പ് കോളജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഇരിങ്ങാലക്കുട പൊലിസ് അറസ്റ്റ് ചെയ്തു. കേസില്‍ ഇയാള്‍ക്ക് കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ഉടന്‍ വിട്ടയയ്ക്കും. ഡി.വൈ.എസ്.പി കിരണ്‍ നാരായണാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി സഹകരിക്കാമെന്ന ധാരണയിലാണ് ജാമ്യം നല്‍കിയിരുന്നത്. കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണദാസ്. വൈകിട്ട് ആറു മണിയോടെയാണ് കൃഷ്ണദാസിനെ വിളിച്ചു വരുത്തിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here