പി.കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
1

കൊച്ചി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസ് ഡയറിയിൽ മതിയായ തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. കൃഷ്ണദാസിനെ ഉടന്‍ തന്നെ മോചിപ്പിക്കാനും നിര്‍ദ്ദേശിച്ചു. ലക്കിടി ജവഹര്‍ ലോ കോളജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിലാണ് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം. പിആര്‍ഒ സജിത് വിശ്വനാഥന്റെ അറസ്റ്റ് കോടതി തടയുകയും മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here