കുമ്പസാര ലൈംഗിക പീഡനം: കീഴടങ്ങിയ വൈദികന്‍ റിമാന്‍ഡില്‍

0

തിരുവല്ല: കുമ്പസാര രഹസ്യം ഉപയോഗിച്ച് യുവതിയെ ബ്ലാക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ച കേസില്‍ കീഴടങ്ങിയ വൈദികന്‍ ജോബ് മാത്യുവിനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രാത്രി ഏഴരയോടെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ രണ്ടാം പ്രതിയെ എത്തിച്ചപ്പോള്‍ നാട്ടുകാര്‍ കൂകിവിളിച്ചു.

രാവിലെ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഓഫിസിലാണ് ജോബ് മാത്യു കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ അടുത്താണ് യുവതി കുമ്പസാരിച്ചത്. നേരത്തെ ജോബ് മാത്യു അടക്കമുളള വൈദികര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹൈക്കോടതി അത് തളളുകയായിരുന്നു.

അതേസമയം കേസിലെ മറ്റു പ്രതികള്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള ശ്രമത്തിലാണ്. ഒന്നും നാലും പ്രതികളാണ് സുപ്രീം കോടതിയിലേക്ക് പോകുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here