update
.സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഉള്‍പ്പെടെ 41 പേര് അറസ്റ്റില്‍
.ഇന്നലെ ഒരേസമയം 465 ഇടങ്ങളിലാണ് പരിശോധന നടന്നത്. 339 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനുള്ള ഓപ്പറേഷന് പി ഹണ്ട് സംസ്ഥാനത്ത് പുരോഗമിക്കുന്നു. എല്ലാ ജില്ലകളിലും റെയ്ഡ് തുടരുകയാണ്. തിരുവനന്തപുരം സിറ്റിയില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയില്‍ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നാല് പേര് അറസ്റ്റിലായി.
എറണാകുളം ജില്ലയില്‍ നടന്ന പരിശോധനയില്‍ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ചെങ്ങമനാട് സ്വദേശി സുഹൈല്‍ ബാവ, ആലുവ അസാദ് റോഡില്‍ ഹരികൃഷ്ണന്, നേര്യമംഗലം സ്വദേശി സനൂപ്, പെരുമ്ബാവൂര്‍ മുടിക്കല്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് അസ്ലം അതിഥി തൊഴിലാളിയായ മുഹമ്മദ് ഇസ്ലാം, കാലടി നടുവട്ടം സ്വദേശി ബിജു അഗസ്തി എന്നിവരാണ് എറണാകുളം ജില്ലയില്‍ അറസ്റ്റിലായത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തികിന്റെ നേതൃത്വത്തില്‍ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് ആലുവ, പെരുമ്ബാവൂര്‍, മൂവാറ്റുപുഴ സബ് ഡിവിഷനുകളിലെ 52 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.
പുലര്‍ച്ചെ റെയ്ഡ്തുടങ്ങി. കേസില്‍ ഉള്‍പ്പെട്ടവര്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് എസ്പി കെ.കാര്‍ത്തിക് പറഞ്ഞു. സിഐ മാരായ സി. ജയകുമാര്‍, ഇന്റര്‍നെറ്റില്‍ നിന്ന് സിഎസ്എം മെറ്റീരിയല്‍ ഡൗണ്‍ലോഡ് / അപ്ലോഡ് ചെയ്യുന്ന വ്യക്തികളെ തിരിച്ചറിയാന്‍ ഹൈടെക് മോദിലേക്ക് പോകാന്‍ കേരള പൊലീസിന്റെ സിസിഎസ്ഇ സെല്ലിന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹെ്റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേക സോഫ്റ്റ്വെയര് ഉപയോഗിച്ച് ഐപി വിലാസം ശേഖരിക്കുകയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ അത്തരം ചിത്രങ്ങള്‍ പങ്കിടുന്ന വ്യക്തികളെ വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തുകയുമാണ് പോലീസ് ചെയ്യുന്നത്. ഇതിനുപുറമെ എന്‍സിഎംസിയില്‍ നിന്ന് (എന്‍സിആര്‍ബി വഴി) ലഭിച്ച ടിപ്ലൈന് റിപ്പോര്‍ട്ടുകളും വിശകലനം ചെയ്യുകയും തിരിച്ചറിയുകയും ചെയ്തായിരുന്നു റെയ്ഡുകള്‍