ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗില്‍ വെടിയുതിര്‍ത്തത് ആം ആദ്മി പാര്‍ട്ടി അംഗമെന്ന് പോലീസ്. കപില്‍ ഗുജ്ജര്‍ എന്ന ഇരുപത്തഞ്ചുകാരനാണ് ശനിയാഴ്ച വൈകുന്നേരം ഷഹീന്‍ബാഗില്‍ ആകാശത്തേക്ക് വെടിയുതിര്‍ന്നത്. ജയ് ശ്രീറാം വിളിച്ചുകൊണ്ടായിരുന്നു ഇയാളുടെ നടപടി. 2019 ജനുവരി ഫെബ്രുവരി മാസങ്ങളില്‍ താനും അച്ഛനും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് കപില്‍ സമ്മതിച്ചായിട്ടാണ് പോലീസ് പറയുന്നത്. എന്നാല്‍, ഇക്കാര്യം ആം ആദ്മി പാര്‍ട്ടി നിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here