വീണ്ടും ഓണ്‍ലൈന്‍ പണം തട്ടില്‍, തലസ്ഥാനത്ത് ഇരയായത് രണ്ടു പേര്‍

0

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്. പള്ളിച്ചല്‍ പാരൂര്‍ക്കൂഴി ദീപു നിവാസില്‍ വീട്ടമ്മയായ ശോഭന കുമാരിക്ക് 1,32,927 രൂപ 60 തവണയായി നഷ്ടപ്പെട്ടു. എസ്.ബി.ഐ ബലരാമപുരം ശാഖയിലാണ് ശോഭന കുമാരിയുടെ അക്കൗണ്ട്. ഇവര്‍ ഇതുവരെയും എ.ടി.എം കാര്‍ഡ് ഉപയോഗിച്ചിട്ടില്ല. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങിയെന്നു കാട്ടിയാണ് പണം പിന്‍വലിച്ചിരിക്കുന്നത്. ഈ മാസം 19 മുതല്‍ 23 വരെ തീയതികളിലാണ് പണം നഷ്ടമായതെന്ന് പരാതിയില്‍ പറയുന്നു.
തലസ്ഥാനത്ത് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. വീണയ്ക്ക് 30,000 രൂപ നഷ്ടമായി. ഈ മാസം 13നാണ് അഞ്ചു തവണയായി പണം പിന്‍വലിക്കപ്പെട്ടത്. പണമിടപാട് നടത്തിയതിന്റെ സന്ദേശം ഇവര്‍ക്ക് ലഭിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here