ഡല്‍ഹിയില്‍ വെടിവയ്പ്പ്: എം.എല്‍.എയ്ക്ക് എതിരായ ആക്രമണത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

0
4

ഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഡല്‍ഹിയില്‍ ആം ആദ്മി എല്‍.എല്‍.എയ്ക്കു നേരെ വെടിവയ്പ്പ്. മഹാറൗലിയില്‍ വിജയിച്ച നരേഷ് യാദവിന്റെ വാഹന വ്യൂഹത്തിനു നേരെയുണ്ടായ വെടിവയ്പ്പില്‍ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകനായ അശോക് മാനാണ് കൊല്ലപ്പെട്ടതെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. മറ്റൊരു പ്രവര്‍ത്തകന് ഗുരുതരമായി പരുക്കേറ്റു.

തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ കിഷന്‍ഗഢില്‍ 11 മണിയോടെയായിരുന്നു ആക്രമണം. സ്ഥലത്തു നിന്ന് ആറു ബുള്ളറ്റുകള്‍ കണ്ടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here