പുറംകടലിലെ ഹെറോയിന്‍ കടത്തില്‍ ബോട്ടുടമകള്‍ അറസ്റ്റില്‍

തിരുവനന്തപുരം | കൊച്ചി പുറംകടിലിലടെ ലഹരി മരുന്ന് കടത്താന്‍ ഉപയോഗിച്ച രണ്ട് ബാട്ടുകളുടെ ഉടമകള്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രി കന്യാകുമാരിയില്‍ നിന്ന് ഡിആര്‍ഐ പിടികൂടിയ ഇവരെ ഉച്ചയോടെ തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ദിവസമാണ് കൊച്ചിക്ക് സമീപം പുറംകടലില്‍ കോസ്റ്റ്ഗാര്‍ഡും റവന്യൂ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ 220 കിലോ ഹെറോയിന്‍ പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ 1,500 കോടി രൂപ വിലവരുന്ന മയക്ക്് മരുന്നായിരുന്നു തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് ബോട്ടുകളില്‍ നിന്നായി കണ്ടെത്തിയത്. തുടര്‍ന്ന് ബോട്ടുകളും ഇതിലുണ്ടായിരുന്ന 20 ജീവനക്കാരേയും കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here