ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി, ഉമിനീര്‍, രക്തസാമ്പിള്‍ എന്നിവ ബലമായി ശേഖരിച്ചെന്ന് ബിഷപ്പ്, പോലീസ് കസ്റ്റഡിയില്‍

0

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയെ എതിര്‍ത്ത് മജിസ്‌ട്രേറ്റ് കോടതിയില്‍ ബിഷപ്പ് ജാമ്യാപേക്ഷ നല്‍കി. രക്തസാമ്പിളും ഉമിനീരും അന്വേഷണ സംഘം ശേഖരിച്ചത് ബലപ്രയോഗത്തിലൂടെയാണെന്ന് അപേക്ഷയില്‍ പറയുന്നു.

ജാമ്യാപേക്ഷ തള്ളിയ കോടതി തിങ്കളാഴ്ച ഉച്ചവരെ ബിഷപ്പിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നാണു ബിഷപ്പിന്റെ അഭിഭാഷകന്റെ വാദം. കസ്റ്റഡിയില്‍ ലഭിച്ചശേഷം വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തെളിവെടുപ്പ് ആവശ്യമാണെന്നും പ്രോസിക്യുഷന്‍ വാദിച്ചു.

ഭീഷണി കാരണമാണ് കന്യാസ്ത്രീ ആദ്യം മൗനം പാലിച്ചതെന്നു വ്യക്തമാക്കുന്നതും പീഡനം തെളിയിക്കുന്നതുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. വസ്ത്രവും ലാപ്‌ടോപ്പും കണ്ടെടുക്കണം. ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്നും പ്രോസിക്യുഷന്‍ നിലപാട് സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here