കുരുക്ക് മുറുകി, ജാമ്യാത്തിന് ബിഷപ്പിന്റെ നീക്കം

0

കൊച്ചി: പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ബിഷപ്പിനെ മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നത് തുടരുന്നു. മൊഴിയിലെ ആശയക്കുഴപ്പങ്ങള്‍ മാറ്റി ഇന്ന് തുടര്‍ നടപടിയിലേക്കു കടക്കുമെന്നാണ് സൂചന.

അറസ്റ്റ് ഉണ്ടാകുമെന്ന സൂചന ലഭിച്ചതോടെ ബിഷപ്പിന്റെ അഭിഭാഷകര്‍ ഇടക്കാല ജാമ്യത്തിനുള്ള നീക്കങ്ങള്‍ തുടങ്ങി.

വാകത്താനം സി.ഐ. മനോജ് കുമാര്‍ നാടുകുന്ന് മഠത്തിലെത്തി പരാതിക്കാരിയായ കന്യാസ്ത്രീയുമായി സംസാരിച്ചു. ഇത് ഔദ്യോഗിക മൊഴിയെടുക്കലല്ലെന്ന് സി.ഐ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പെട്രോളിംഗിനു എത്തിയതാണെന്നും ഒപ്പം കന്യാസ്ത്രീയുമായി സംസാരിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനതിരെ സമരസമിതിയും കന്യാസ്ത്രീകളും രംഗത്തെത്തി. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പണാണെന്ന് വിശദീകരിച്ച് മന്ത്രിമാരായ ഇ.പി. ജയരാജനും മേഴ്‌സിക്കുട്ടി അമ്മയും രംഗത്തുവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here