കന്യാസ്ത്രീയുടെ പരാതി സ്ഥിരീകരിച്ച് പാലാ ബിഷപ്പ്, ഒരു വൈദികന്‍ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതിയില്‍

0

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയിരുന്നത് സ്ഥിരീകരിച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അന്വേഷണ സംഘത്തിനു മൊഴി നല്‍കി. വാക്കാല്‍ മാത്രമാണ് ഇക്കാര്യം അറിയിച്ചിരുന്നതെന്നും എഴുതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി കര്‍ദിനാളിനെ അറിയിക്കാന്‍ നിര്‍ദേശിച്ചുവെന്നും മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വൈദികന്‍ സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസാണ് സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. യുവതി നല്‍കിയ സത്യവാങ്മൂലത്തില്‍ താന്‍ ബലാംത്സഗം ചെയ്തതായി പറയുന്നില്ലെന്നും ഇക്കാര്യം കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ജാമ്യാപേക്ഷയിലെ ആവശ്യം.

മറ്റൊരു വൈദികന്‍ ജെയിസ് ജോര്‍ജ് തിങ്കളാഴ്ച തന്നെ സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന. അതേ സമയം അറസ്റ്റിലാവാനുള്ള വൈദികരോടും എത്രയും പെട്ടെന്ന് കീഴടങ്ങാന്‍ ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടതായാണ് വിവരം. ഇവര്‍ക്ക് സംരക്ഷണം നല്‍കില്ലെന്നും സഭ വ്യക്തമാക്കിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here