ഫ്രാങ്കോയ്ക്ക് നുണപരിശോധന, ഉടന്‍ അനുമതി തേടും

0

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്കു വിധേയമാക്കും. കുറ്റസമ്മതം നടത്താന്‍ ബിഷപ്പ് തയാറാകാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. ഇതിനായി ഉടന്‍ കോടതിയെ സമീപിക്കും.

കേസ് അട്ടിമറിക്കാനും കന്യാസ്ത്രീകളെ സ്വാധീനിക്കാനും ശ്രമിച്ചവര്‍ക്കെതിരെ ഉള്ള നടപടികള്‍ ഉടന്‍ തുടങ്ങും. അന്വേഷണം ഉടന്‍ പുര്‍ത്തിയാക്കാനുള്ള നിര്‍ദേശം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ബിഷപ്പിനെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തിലെത്തിച്ചു. പീഡനം നടന്ന 20-ാം നമ്പര്‍ മുറിയില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത. പരാതിക്കാരി ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെ മാറ്റിയശേഷമാണ് ബിഷപ്പിനെ എത്തിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here