ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍, സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

0

കൊച്ചി/കോട്ടയം: കന്യാസ്ത്രീയുടെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പോലീസ് കസ്റ്റഡി അവസനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് ബിഷപ്പിലെ പാലാ കോടതിയില്‍ ഹാജരാക്കിയത്്. അടുത്തമാസം ആറുവരെയാണ് റിമാന്‍ഡ് ചെയ്തിട്ടുള്ളത്.

പാലാ സബ് ജയിലിലാണ് ബിഷപ്പിനെ റിമാന്‍ഡില്‍ പാര്‍പ്പിക്കുന്നത്. ബിഷപ്പ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഉച്ചയ്ക്കുശേഷം ഇതു പരിഗണനയ്ക്കു വരും. പോലീസ് വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയാണെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് ശരിയായില്ല. ബിഷപ്പിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

അതേസമയം, കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പോലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണമെന്നും മറ്റേതെങ്കിലും താല്‍പര്യങ്ങള്‍ ഈ ഹര്‍ജിക്കു പുറകിലുണ്ടോയെന്നും കോടതി ചോദിച്ചു.ഫ്രാങ്കോ മുളയ്ക്കലിനെതിരായ മൂന്നു പൊതു താല്‍പര്യ ഹര്‍ജികളും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തീര്‍പ്പാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here