കോട്ടയം: ലൈംഗിക പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് ബിഷപ്പിന് വ്യാഴാഴ്ച നോട്ടീസ് നല്‍കും.
ബുധനാഴ്ച കൊച്ചിയില്‍ ചേരുന്ന അന്വേഷണ സംഘത്തിന്റെ അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ഏറ്റുമാനൂരിലെ ഹൈടെക് സെല്ലില്‍ വച്ചാകും ചോദ്യം ചെയ്യുക.
ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാവുകയും അഞ്ചു കന്യാസ്ത്രീകള്‍ എറണാകുളത്ത് സമരം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ നീക്കം. അതേസമയം, കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിച്ചിരുന്നു. സഭാ വിരുദ്ധരാണ് കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നതെന്നും കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി നടക്കുന്ന സമരത്തിനു പിന്നില്‍ പല ലക്ഷ്യങ്ങളുമുണ്ടെന്നും ബിഷപ്പ് പ്രതികരിച്ചു.