നീരവ് രാജ്യം വിട്ടു, മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തു വിട്ട് യച്ചൂരി, പരിഹസിച്ച് രാഹുല്‍

0

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,346 കോടി രൂപ തട്ടിപ്പു നടത്തിയ അതിസമ്പന്ന വജ്രവ്യാപാരി നീരവ് മോദി രാജ്യം വിട്ടതായി സൂചന.മുംബൈയും സൂറത്തും ഡല്‍ഹിയുമടക്കമുള്ള 13 സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും നീരവ് മോദിയെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. പി.എന്‍.ബിയുടെ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പുതന്നെ നീരവ് മോദി രാജ്യം വിട്ടുവെന്നാണ് നിഗമനം. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനു പുറമേ ഇയാള്‍ ഉപയോഗിച്ചിരുന്ന ബല്‍ജിയം പാസ്‌പോര്‍ട്ട് ഉപയോഗിച്ചായിരുന്നു മുങ്ങല്‍.
അതേസമയം, സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഉച്ചകോടിയില്‍ പ്രധാനമന്ത്രിക്കൊപ്പം മോദി നില്‍ക്കുന്ന ചിത്രം പുറത്തുവന്നു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണ് ചിത്രം പുറത്തു വിട്ടത്. നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.
വന്‍കിട ബിസിനസുകാര്‍ക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബ്യേഴ്‌സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്) രേഖകള്‍ ഉപയോഗിച്ചാണ് നീരവ് മോദി വിദേശത്തു നിന്ന് പണം നേടിയത്. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ബാധ്യത, ജാമ്യം നിന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തലയിലായി. പി.എന്‍.ബിയെ 280 കോടി രൂപ കബളിപ്പിച്ച കേസ് ഈ മാസം അഞ്ചിന് സി.ബി.ഐ ഏറ്റെടുത്തിരുന്നു. തുടര്‍ന്നു നടന്ന വിശദപരിശോധനയിലാണ് ക്രമക്കേടുകള്‍ 11,346 കോടിയായി ഉയര്‍ന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here