കൊല്ലപ്പെട്ട രണ്ട് മാവോവാദികളുടെ ചിത്രങ്ങള്‍ പുറത്ത്

0

nilambur-maoistനിലമ്പൂര്‍: എടക്കരയ്ക്കു സമീപം നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് മാവോവാദികളുടെ ചിത്രങ്ങള്‍ പുറത്ത്. കുപ്പുസ്വാമി, കാവേരി എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇവരുടെ താവളത്തില്‍ നിന്നും വന്‍ സ്ഫോടക ശേഖരവും പിടികൂടി.

വനത്തിനുള്ളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച താവളത്തിലായിരുന്നു മാവോയിസ്റ്റുകള്‍ താമസിച്ചിരുന്നത്. വൈഫൈ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍
ഇവിടെയുണ്ടായിരുന്നു. ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികളും പോലീസ് ഇവിടെ നിന്നും കണ്ടെടുത്തു. ഒരു വര്‍ഷത്തിലേറെയായി ഈ മേഖലയില്‍ മാവോയിസ്റ്റുകള്‍ തമ്പടിക്കുകയായിരുന്നു.

കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെയും അജിതയുടെ മൃതദേഹങ്ങള്‍ കാടിന് പുറത്ത് പടുക്ക ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടു പോയി. പടുക്കയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ഉള്‍ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here