ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളെന്ന് പോലീസ്

0
2

nilambur-maoist-1നിലമ്പുര്‍: കരുളായി വനമേഖലയില്‍ അരങ്ങേറിയത് നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നുവെന്ന് പോലീസ്. മാവോയിസ്റ്റുകളാണ് ആദ്യം വെടിയുതിര്‍ത്തത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ 12 അംഗ മാവോയിസ്റ്റ് സംഘത്തിലെ രണ്ടു പേര്‍ കൊല്ലപ്പെടുകയായിരുന്നുവെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം.പി. മോഹനചന്ദ്രന്‍ എന്നിവര്‍ വിശദീകരിച്ചു.

പതിവു പരിശോധനയ്ക്കിടെ അപ്രതീക്ഷിതമായാണ് ദൗത്യസംഘം മാവോയിസ്റ്റ് താവളത്തിലെത്തിയത്. കാവല്‍ക്കാര്‍ ആദ്യം പോലീസിനു നേരെ വെടിവച്ച. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍. 10 മിനിട്ട് നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ സംഘം ചിതറിയോടി.

നാലു ടെന്റുകളിലായിട്ടായിരുന്നു സംഘം തങ്ങിയിരുന്നത്. മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ രക്ഷപെട്ടവരുടെ സംഘത്തിലുണ്ടായിരുന്നു. ഒരു ബ്രിട്ടീഷ് നിര്‍മ്മിത പിസ്റ്റള്‍, അഞ്ചു ലക്ഷം രൂപ, 16 മൊബൈല്‍ ഫോണുകള്‍, രണ്ട് ലാപ്‌ടോപ്പ്, ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവ താവളത്തില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ഒരു സ്ത്രീ, മലയാളി മാവോയിസ്റ്റ് സോമന്‍ തുടങ്ങിയവര്‍ രക്ഷപെട്ടവരിലുണ്ട്. കുഴി ബോംബ് നിര്‍മ്മിക്കാനുള്ള സാമഗ്രികള്‍, എ.കെ.-47 തോക്കുകള്‍ തുടങ്ങിയവയും അവരുടെ കൈവശമുണ്ടായിരുന്നു. ആറു മാസത്തിലധികം ഇവര്‍ ഈ മേഖലയില്‍ താമസിച്ചുവരുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. 12 പേര്‍ക്കെതിരെയും യു.എ.പി.എ പ്രകാരവും രാജ്യത്തിനെതിരെ യുദ്ധം ചെയ്തതിനും കേസ് എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here