മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: മരിച്ചവരുടെ ശരീരം നിറയെ വെടിയുണ്ടകള്‍

0
2

nilambur-maoistകോഴിക്കോട്: പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ശരീരത്തില്‍ തറച്ചത് മുപ്പതോളം വെടിയുണ്ടകള്‍.

കുപ്പുസ്വാമിക്ക് പിന്നില്‍ നിന്നാണ് വെടികള്‍ ഏറ്റിട്ടുള്ളത്. അജിതയുടെ നട്ടെല്ലും ശ്വാസകോശവും ഉള്‍പ്പെടെ ആന്തരികാവയവങ്ങള്‍ പൂര്‍ണ്ണമായും നുറുങ്ങി. അജിതയുടെ ശരീരത്തില്‍ 19 വെടിയുണ്ടകളും കുപ്പുസ്വാമിയുടെ ശരീരത്തില്‍ ഏഴു വെടിയുണ്ടകളും ഏറ്റിട്ടുണ്ട്. അജിതയുടെ ശരീരത്തില്‍ നിന്ന് അഞ്ചു വെടിയുണ്ടകള്‍ കണ്ടെടുത്തു. 13 വെടിയുണ്ടകള്‍ ശരീരം തുളച്ച് കടന്നു പോയിട്ടുണ്ട്. ഒരെണ്ണം പുറത്തെടുക്കാനായില്ലെങ്കിലും സി.ടി. സ്‌കാനിംഗില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത സംഘം കണ്ടെത്തി. കുപ്പുസ്വാമിയുടെ ശരീരത്തില്‍നിന്ന് നാലെണ്ണമാണ് ലഭിച്ചത്.

ആധുനിക യന്ത്രത്തോക്കുകളില്‍ ഉപയോഗിക്കുന്നവയാണ് കണ്ടെത്തിയ വെടിയുണ്ടകള്‍. വിവിധ ഭാഗങ്ങളില്‍ നിന്ന് വെടിയേറ്റിട്ടുണ്ട്. 20 മുതല്‍ 75 മീറ്റര്‍ വരെ ദൂരത്തില്‍ നിന്നാകാം വെടിയേറ്റതെന്നാണ് ഫോറന്‍സിക് നിഗമനം. എട്ടു മണിക്കൂര്‍വരെ എടുത്താണ് സംഘം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയത്.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ചു. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന രീതിയിലുള്ള തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here