മരണകാരണം തലയ്‌ക്കേറ്റ് ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

0

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സനല്‍ കുമാറിന്റെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയുടെ പിന്‍ഭാഗത്താണ് പരുക്കേറ്റത്. യുവാവിന്റെ വാരിയെല്ലും വലതും കൈയും ഒടിഞ്ഞതായാും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഡിവൈഎസ്പി ഹരികുമാര്‍ പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് വാഹനം ഇടിച്ചു തെറിച്ചുവീണ സനലിന്റെ തല റോഡില്‍ ഇടിച്ചതായാണ് അനുമാനിക്കുന്നത്. തുടയ്ക്കും വാരിയെല്ലിനും കവിളെല്ലിനും പൊട്ടലുണ്ട്. ദേഹമാസകലം ക്ഷതമേറ്റിട്ടുണ്ട്. രക്ത്രസ്രാവം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഫൊറന്‍സിക് വിദഗ്ധര്‍ െ്രെകംബ്രാഞ്ചിനു നാളെ കൈമാറും. അതേസമയം കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികൂമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഹരികുമാര്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം വ്യാപകമാണ്. ഹരികുമാര്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ മധുരയില്‍ അന്വേഷണം തുടരുകയാണ്. എന്നാല്‍ പൊലീസിനെതിരേ സനലിന്റെ കുടുംബം രംഗത്തെത്തി. ഡിവൈഎസ്പിയെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്. ആംബുലന്‍സില്‍ വച്ച് സനലിനെ കൊണ്ട് ബലമായി മദ്യം കുടിപ്പിച്ചുവെന്നു യുവാവിന്റെ സഹോദരി ആരോപിക്കുന്നു. മെഡിക്കല്‍ കോളെജിലേക്ക് പോയ വാഹനം സ്‌റ്റേഷനിലേക്ക് വഴി തിരിച്ചുവിടാന്‍ പൊലീസ് ആവശ്യപ്പെട്ടുവെന്നു ആംബുലന്‍സ് െ്രെഡവര്‍ അനീഷ് വെളിപ്പെടുത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here