നീറ്റ് പരീക്ഷയ്ക്കിടെ  വിദ്യാര്‍ത്ഥിനിയെ നന്നായി ‘നോക്കി’യെന്ന് പരാതി

0
പാലക്കാട്: ലയണ്‍സ് സ്‌കൂളില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ തുറുച്ചുനോക്കിയിരുന്ന നിരീക്ഷകനെതിരേ പരാതി. ഞായറാഴ്ചയായിരുന്നു പരീക്ഷ. ഹാളില്‍ പ്രവേശിക്കും മുമ്പ് മെറ്റല്‍ ഹുക്ക് തുന്നിച്ചേര്‍ത്തിരുന്ന അടിവസ്ത്രം വിദ്യാര്‍ത്ഥിനിക്ക് അഴിച്ചുമാറ്റേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഹാളിലെത്തി പരീക്ഷയെഴുതുന്നതിനിടെ ‘ഇക്കാര്യ’ത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയ നീരീക്ഷനാണ് പ്രശ്‌നം സൃഷ്ടിച്ചത്. പരീക്ഷ നേരാംവിധം എഴുതാനാകാത്തവിധം നിരീക്ഷണം തുടര്‍ന്നതോടെ ചോദ്യപേപ്പര്‍ കൊണ്ട് ശരീരം മറയ്‌ക്കേണ്ടിവന്നെന്നും വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നു. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here