ദളിത് പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച് വലയിലാക്കി പെണ്‍വാണിഭത്തിന് ഉപയോഗിച്ച സംഘം പിടിയില്‍

0
1

നെടുമങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച് വലയിലാക്കി പെണ്‍വാണിഭത്തിന് ഉപയോഗിച്ച സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റില്‍. മാറനല്ലൂര്‍ ചീനിവിളവീട്ടില്‍ സദാശിവന്‍(64), വെള്ളനാട് മേപ്പൂക്കട കുറ്റിക്കാട് വാടകയ്ക്ക് താമസിക്കുന്ന സുമേഷ്(26), കല്ലറ ലക്ഷ്മീവിളാകത്തു നിന്ന് കാവുംപുറം ലക്ഷ്മീവിലാസത്തില്‍ വാടകയ്ക്കു താമസിക്കുന്ന വിഷ്ണുസാഗര്‍(28), മലയിന്‍കീഴ് കുറ്റിക്കാട് വത്സലാഭവനില്‍ വാടകയ്ക്കു താമസിക്കുന്ന ശ്രീകല(40), പൊട്ടന്‍കാവ് വാടകയ്ക്കു താമസിക്കുന്ന ഷാഹിതാ ബീവി(45) എന്നിവരാണ് അറസ്റ്റിലായത്.  വാടകയ്ക്ക് വീടുകളെടുത്ത് പെണ്‍വാണിഭം നടത്തുന്ന സംഘമാണിതെന്ന് പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ വിഷ്ണുസാഗര്‍ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി ശ്രീകലയുടേയും ഷാഹിതയുടേയും വീടുകളിലെത്തിക്കുകയായിരുന്നു. ഇവിടെവച്ച് പെണ്‍കുട്ടിയെ മറ്റുപലരും പീഡിപ്പിച്ചെന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here