നെടുങ്കണ്ടം: നെടുങ്കണ്ടം ഹരിത ഫിനാന്‍സ് കേസില്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് രണ്ടാം പ്രതി ശാലിനി. ഒന്നാം പ്രതി രാജ്കുമാറാണ് തന്റെ സ്ഥാപനത്തിന്റെ എം.ഡിയാക്കിയത്.

ഹരിതാ ഫിനാന്‍സില്‍ നിന്ന് ലഭിക്കുന്ന പണം ഫൈനാന്‍സ് തുടങ്ങാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുമാണ് രാജ്കുമാര്‍ ഉപയോഗിച്ചിരുന്നത്. നാട്ടുകാരുടെ പണം എങ്ങനെ തിരിച്ചടയ്ക്കുമെന്ന ചോദ്യത്തിന് കുട്ടിക്കാനത്തെ വസ്തു വിറ്റു കിട്ടിയ 4.60 കോടി രൂപ കൈയിലുണ്ടെന്നും അതു അഭിഭാഷകനായ നാസറിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും രാജ്കുമാര്‍ മറുപടി നല്‍കിയിരുന്നതായും ശാലിനി പറയുന്നു. രാജ്കുമാറിന് ബാങ്കുകളില്‍ നിക്ഷേപമില്ല.

സ്ഥാപനത്തിന്റെ എല്ലാ കാര്യങ്ങളും രാജ്കുമാറാണ് നോക്കിയിരുന്നത്. അതുകൊണ്ടു തന്നെ ഫിനാന്‍സില്‍ നിന്ന് കൈപറ്റിയ 63 പേരുടെ പണം ശാലിനി രാജ്കുമാറിനെയാണ് ഏല്‍പ്പിച്ചിരുന്നത്. അതില്‍ കോടികളില്ല, മറിച്ച് 15 ലക്ഷത്തിനടുത്തു മാത്രമേയുണ്ടാകൂവെന്നും ശാലിനി പറഞ്ഞു. തനിക്ക് കൃത്യമായി ശമ്പളം നല്‍കിയിരുന്നില്ല. ചോദിച്ചപ്പോള്‍ നാസറാണ് ശമ്പളം തരുന്നതെന്നാണ് മറുപടി ലഭിച്ചതെന്നും ശാലിനി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here