തെലങ്കാന: തെലങ്കാന ഛത്തീസ്ഗഢ് അതിര്‍ത്തിവനമേഖലകളില്‍ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒരു കോണ്‍സ്റ്റബിളും മരണപ്പെട്ടിട്ടുണ്ട്. മൂന്ന് പോലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഭൂപാലപ്പള്ളി ജില്ലയിലെ വെങ്കട്ടപുരം തടപാലഗുട്ടയിലാണ് സംഭവം. ലാപ്പ്‌ടോപ്പുകളും തോക്കുകളും നാല്‍പത്തൊന്നായിരം രൂപയും കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഈ പ്രദേശത്ത് തെരച്ചില്‍ നടത്തുകയായിരുന്ന പോലീസ് സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നു. പോലീസ് തിരിച്ചടിയിലാണ് മാവോയിസ്റ്റ് നേതാവ് ഹരിബൂഷനടക്കം 12 പേര്‍ കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here