തിരുവന്തപുരം: നന്തൻകോട് അച്ഛനും അമ്മയും സഹോദരിയും അടക്കം കുടംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. കാഡൽ ജിൻസൺ രാജനാണ് തിരുവനന്തപുരത്ത് പിടിയിലായത്.

മാര്‍ത്താണ്ഡം നേശമണി കോളജ് ഹിസ്റ്ററി വിഭാഗം മുൻ പ്രഫസർ രാജതങ്കം, ഭാര്യയും റിട്ടയേർഡ് ആർ.എം.ഒയുമായ ഡോക്ടർ ജീൻ പത്മ, മകൾ കാരളിൻ, ബന്ധു ലളിത എന്നിവരെയാണ് നന്ദൻകോെട്ട വീട്ടിൽ കഴിഞഞ ദിവസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലും മറ്റൊന്ന് വെട്ടി നുറുക്കിയ നിലയിലുമായിരുന്നു. കൂടാതെ പകുതി കത്തിയ നിലയിൽ ഒരു ഡമ്മിയും കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here