കേദല്‍ മാതാപിതാക്കളെയും സഹോദരിയെയും അമ്മൂമ്മയെയും കൊല്ലാന്‍ പദ്ധതിയിട്ടത് ഒരു വര്‍ഷം കൊണ്ട്

0

തിരുവനന്തപുരം: നന്തന്‍കോട് മാതാപിതാക്കളെയും സഹോദരിയെയും അമ്മൂമ്മൂയെും വെട്ടിക്കൊല്ലാന്‍ പ്രതി നടത്തിയത് ഒരു വര്‍ഷം നീണ്ടുനിന്ന ആസൂത്രണം. കൊന്ന കേസില്‍ പ്രതി കേദലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.
2017 ഏപ്രില്‍ 9നാണ് തലസ്ഥാനത്തെ ഞെട്ടിച്ച സംഭവം. . നന്തന്‍കോടുള്ള വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ് മൃതദഹേങ്ങള്‍ കണ്ടെത്തികയായിരുന്നു. വീട്ടിലുണ്ടായിരുന്ന മകന്‍ കേദല്‍ ജിന്‍സ രാജയെ കാണാതായി. ഇതോടെയാണ് സംശയം കേദലിലേക്കു നീണ്ടത്. ചെന്നൈയില്‍ പോയ ശേഷം മടങ്ങിവന്നപ്പോള്‍ തമ്പാനൂരില്‍ വച്ച് പോലീസ് പിടികൂടി. മാനസികരോഗമുണ്ടെന്ന് വരുത്താന്‍ ശ്രമിച്ചുവെങ്കിലും ചോദ്യം ചെയ്യലില്‍ കേദല്‍ കുറ്റം സമ്മതിച്ചു.

വിഷം കൊടുത്താണ് ആദ്യം കൊല്ലാന്‍ ശ്രമിച്ചത്. ഇതിന് എലിവിഷം വാങ്ങി നല്‍കിയെങ്കിലും ദേഹാസ്വസ്ഥ്യം മാത്രമാണ് വീട്ടുകാര്‍ക്ക് സംഭവിച്ചത്. പിന്നീട് ആയുധം വാങ്ങി. പെട്രോള്‍ വാങ്ങി വീട്ടില്‍ സൂക്ഷിച്ചു. തന്ത്രപരമായ ഒരോരുത്തരെയും മുറിക്കുള്ളില്‍ എത്തിച്ച് വെട്ടിക്കൊന്നു. പിന്നീട് പെട്രോള്‍ ഒഴിച്ചു തീയിട്ടുവെന്ന് പൊലീസ് പറയുന്നു. കേദല്‍ ഇപ്പോഴും റിമാന്‍ഡിലാണ്. കേദലിന് വിശദമായ മാനസിരോഗ്യ പരിശോധവേണെന്ന് മെഡിക്കല്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here