ഹിന്ദി സീരിയല്‍ നടി നളിനി നേഗിക്ക് മര്‍ദ്ദനമേറ്റു. തല്ലിയതാകട്ടെ കൂടെ താമസിക്കാന്‍ ഇടം കൊടുത്ത സുഹൃത്തും അമ്മയും. ഇതുസംബന്ധിച്ച് മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നളിനി പരാതി നല്‍കിയിട്ടുണ്ട്. നളിനിയുടെ മുഖത്ത് പരുക്കേറ്റ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

രണ്ടുവര്‍ഷം മുമ്പാണ് പ്രീതി റാണ എന്ന സുഹൃത്ത് കിടക്കാനൊരിടംതേടി തന്നെ സമീപിച്ചതെന്ന് നളിനി പറയുന്നു. തല്‍ക്കാലം കൂടെ നിര്‍ത്തണമെന്നായിരുന്നു ആവശ്യം. കുറച്ചുനാള്‍ കഴിഞ്ഞ് പ്രീതിയുടെ അമ്മയും എത്തി. എന്നാല്‍ തന്റെ മാതാപിതാക്കള്‍ ഇവിടെ താമസിക്കാനെത്തുമെന്നും ഒഴിഞ്ഞുതരണമെന്നും പറഞ്ഞതോടെയാണ് ആക്രമണം. പ്രീതിയും അമ്മയും ചേര്‍ന്ന് ക്രൂരമായി നളിനിയെ മര്‍ദ്ദിക്കയായിരുന്നു.

ജിമ്മില്‍ പോകാനൊരുങ്ങിയ നളിനിയുടെ മുഖത്ത് ഗ്ലാസ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നൂവെന്നാണ് പരാതിയില്‍ പറയുന്നത്. ‘നാംകരണ്‍’, ‘വിഷ്’ എന്നീ സീരിയലുകളിലെ അഭിനേത്രിയാണ് നളിനി.

LEAVE A REPLY

Please enter your comment!
Please enter your name here