യുവതിയെ ക്രൂരമായി ആക്രമിച്ചത് മണിക്കൂറുകള്‍, വീഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ ആവശ്യപ്പെട്ടത് ലക്ഷങ്ങള്‍

ബംഗളൂരു: എം.ബി.എ വിദ്യാര്‍ത്ഥിനിയെ അതിക്രുരമായി പീഡിപ്പിച്ച ആറംഗ സംഘം, പകര്‍ത്തിയ വീഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ ആവശ്യപ്പെട്ടത് മൂന്നു ലക്ഷം രൂപ. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള യുവതിയില്‍ നിന്നു മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ഏഴരയോടെ ചാമുണ്ഡി ഹില്‍സിനു സമീപം ലളിതാദ്രിപുര വനമേഖലയിലാണ് സംഭവം അരങ്ങേറിയത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയെ തലയ്ക്കടിച്ചു വിഴ്ത്തിയശേഷം ഉത്തരേന്ത്യന്‍ സ്വദേശിനിയെ രണ്ടു മണിക്കൂറോളമാണ് മദ്യലഹരിയിലായിരുന്ന പ്രതികള്‍ ആക്രമിച്ചത്. അബോധാസ്ഥയിലായ ഇരുവരെയും പുള്ളിപ്പുലിയുടെ വിഹാരകേന്ദ്രമായ വനപ്രദേശത്ത് തളളി സംഘം കടന്നുകളഞ്ഞു. ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here