മലപ്പുറത്ത് മുസ്ലീംലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറം കീഴാറ്റുർ ഒറവമ്പുറത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. ആക്രമണത്തിൽ സമീറിന്‍റെ ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

സംഘർഷത്തിൽ പരിക്കേറ്റ സമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഇയാളുടെ ബന്ധു ഹംസയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിസാം, അബ്ദുൾ മജീദ്, മൊയിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് യുഡിഎഫ് ആരോപിച്ചു. എന്നാൽ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതക്കത്തിൽ കലാശിച്ചതെന്നാണ് സിപിഎമ്മിന്‍റെ പ്രതികരണമെന്നു പ്രദേശത്ത് രാഷ്ട്രീയ സംഘർഷങ്ങൾ നിലനിന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here