ഭോപാൽ: സ്വകാര്യ പരിപാടിയ്കിടെ ഭക്ഷണത്തിൽ തൊട്ടതിന്റെ പേരിൽ ദളിത് യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് അടിച്ചു കൊന്നു. ദ്ധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 25കാരനായ ദേവരാജ് അനുരാഗിയാണ് കൊല്ലപ്പെട്ടത്.  ഭോപാലിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള കൃഷണപുരം ഗ്രാമത്തിലാണ് അനുരാഗി തമാസിക്കുന്നത്

ഇയാളുടെ വീടിന് സമീപത്തായുള്ള തോട്ടത്തിൽ പ്രതികളായ സന്തോഷ് പാൽ, രോഹിത് സോണി എന്നിവർ ഒരു സ്വകാര്യ പാർട്ടി സംഘടിപ്പിച്ചിരുന്നുപരിപാടിക്ക് ശേഷം സ്ഥലം വൃത്തിയാക്കാൻ ഏർപ്പെടുത്തിയിരുന്നത് അനുരാഗിണിയെയായിരുന്നു. ഇവിടെവച്ചു ഭക്ഷണത്തിൽ തൊട്ടുവെന്ന് പറഞ്ഞാണ് സന്തോഷും രോഹിത്തും ചേർന്ന് ഇയാളെ വടികൊണ്ട് അടിച്ചു കൊന്നത് ക്രൂരമായി മർദ്ദിച്ച് രണ്ട് മണിക്കൂർ ശേഷം ഇയാളെ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. സംഭവത്തിൽ കേസുടുത്തതായും ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായും പൊലീസ് വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here