തിരുവനന്തപുരം | തലസ്ഥാനത്ത് കൊലക്കേസ് പ്രതി വഴയില സ്വദേശി മണിച്ചനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര് പിടിയില്‍.
2011 ലെ വഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് മണിച്ചനെ ബുധനാഴ്ച രാത്രിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇയാളും തിരുമല സ്വദേശിയായ ഹരികുമാറും ചേര്‍ന്ന് ആറാംകല്ലിലെ ഒരു ലോഡ്ജില്‍ മദ്യപിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഒന്പതരമണിയോടെ രണ്ട് പേര് എത്തി മണിച്ചനേയും ഹരിയേയും ആക്രമിക്കുകയായിരുന്നു.
വെട്ടേറ്റ ഇരുവരേയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മണിച്ചന് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മരിക്കുകയായിരുന്നു. ഹരികുമാര്‍ ചികിത്സയിലാണ്. നിരവധി കേസുകളില്‍ പ്രതിയാണ് മണിച്ചന്.