കൊലക്കേസ് പ്രതി സ്ത്രീകളും കുട്ടികളും അടങ്ങിയ 20 പേരെ ബന്ധികളാക്കി, വെടിവയ്പ്പ്

0
14

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊലക്കേസ് പ്രതി കുട്ടികളെയും സ്ത്രീകളെയും ബന്ധികളാക്കി. പരോളിലിറങ്ങിയ സമയത്താണ് കൊലക്കേസ് പ്രതി സ്വന്തം ഭാര്യയെയും കുട്ടികളെയും ഉള്‍പ്പെടെയുള്ള 20 പേരെ ബന്ദികളാക്കിയത്.

സുഭാഷ് ബദം എന്നയാള്‍ തന്റെ മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷമെന്ന വ്യാജേനയാണ് എല്ലാവരെയും വീട്ടിലെത്തിച്ച് ബന്ദികളാക്കിയത്. കുട്ടികള്‍ വീട്ടില്‍ മടങ്ങിയെത്താതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ മാതാപിതാക്കള്‍ക്കുനേരെ ഇയാള്‍ വെടിവച്ചതായും പോലീസ് പറയുന്നു. സ്ഥലത്തെത്തിയ പോലീസിനു നേരെയും വെടിവയ്പ്പുണ്ടായി. ബന്ധികളെ മോചിപ്പിക്കാന്‍ കമാന്‍ഡോ ഓപ്പറേഷനിലേക്ക് നീങ്ങുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here