• Evening Update
    • പ്രതികളെ ഒരു ദിവസം കസ്റ്റഡിയില്‍ വിട്ടു. കേസില്‍ തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും.
    • പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഷാരുഖ് ഖാന്റെ മകനും രണ്ടു സുഹൃത്തുകള്‍ക്കുമെതിരെയാണ് കുടുതല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളത്. നടിയും മോഡലുമായ മുന്‍മുന്‍ ദാമേച്ച, അര്‍ബാസ് മെര്‍ച്ചന്റ് എന്നിവരെയാണ് ആര്യനൊപ്പം അറസ്റ്റ് ചെയ്തിട്ടുള്ളത്. 1.33 ലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടിയതായി എന്‍.സി.ബി കോടതിയെ അറിയിച്ചു.

മുംബൈ: ആഡംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിക്കിടെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം 11 പേര്‍ കസ്റ്റഡിയില്‍. പിടിയിലായവരില്‍ മൂന്നു യുവതികളുമുണ്ട്.

കപ്പലില്‍ നിന്നു കൊക്കൊയ്ന്‍, ഹാഷിഷ്, എം.ഡി.എം.എ ഉള്‍പ്പെടെ നിരവധി ലഹരിമരുന്നുകള്‍ പിടിച്ചെടുത്തുവെന്ന് എന്‍.സി.ബി. അറിയിച്ചു. കേസില്‍ ആരൊക്കെയാണ് പ്രതികളെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം നടന്നതാണ് കോര്‍ഡില ക്രൂസിന്റെ എം.വി എംപ്രസ് എന്ന ആഡംബര കപ്പല്‍. ഒരാഴ്ച മുമ്പ് കപ്പല്‍ കൊച്ചിയിലും എത്തിയിരുന്നു.

മുംബൈ തീരത്തുനിന്നു നടുക്കലില്‍ എത്തിയപ്പോഴാണ് പാര്‍ട്ടി ആരംഭിച്ചത്. തുടര്‍ന്ന് കപ്പലില്‍ ഉണ്ടായിരുന്ന എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പരസ്യമായി ലഹരി മരുന്ന് ഉപയോഗിച്ചവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു പാര്‍ട്ടി സംഘടിപ്പിച്ചത്. 80,000 രൂപയാണ് പാര്‍ട്ടിയില്‍ പങ്കെടുക്കാനുള്ള ഫീസ്. എല്ലാ ആഡംബര സൗകര്യങ്ങളുമുള്ളതാണ് പുതിയ കപ്പല്‍. 11 ഡെക്കുകളിലായി 796 ക്യാബിനുള്‍. സ്വിമ്മിംഗ് പുള്‍, ഫിറ്റ്‌നസ് സെന്ററുകള്‍, റസ്റ്റാറന്റുകള്‍, ബാറുകള്‍, ഡി.ജെ. പാര്‍ട്ടികള്‍, കാസിനോ, നൈറ്റ് ക്ലബ് തുടങ്ങി എല്ലാ സൗകര്യങ്ങളും കപ്പലിലുണ്ട്. മൂന്നു രാത്രിയും നാലു പകലും നീളുന്ന കപ്പല്‍ യാത്രയ്ക്കു 22,000 രൂപ മുതലാണ് നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here